അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ചന്ദ്രമോഹനന്റെ ഭൗതികശരീരം പാല മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിനു മുന്നില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ രാഷ്ട്രീയ കക്ഷിനേതാക്കളടക്കം നിരവധിയാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ടോമി കല്ലാനി, ജോഷി ഫിലിപ്പ്, മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാട്ട്, അഡ്വ. ആര്‍. മനോജ്, അഡ്വ. ബിജു പുന്നത്താനം, പ്രൊഫ. സതീഷ് ചൊള്ളാനി ,സി. ടി. രാജന്‍, എന്‍. സുരേഷ്, ബാബു കെ കോര, ചാക്കോ തോമസ്, ആര്‍. പ്രേംജി, അര്‍ജുന്‍ സാബു, ബിബിന്‍ രാജ്, എ. എസ് തോമസ്, ടോണി തൈപറമ്പില്‍, തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. KC നായര്‍ എന്നറിയപ്പെട്ടിരുന്ന ചാത്തന്‍കുളം പുതുപ്പള്ളില്‍ (ഐക്കര വാഴമറ്റം) Ak ചന്ദ്രമോഹനന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് മരണമടഞ്ഞത്. 75 വയസ്സായിരുന്നു. കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ,കേരള ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാന സെക്രട്ടറി , ജനശ്രീ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കില ട്രെയ്‌നര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് , മുന്‍ മീനച്ചില്‍ പഞ്ചായത്തംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. KSU വിലൂടെ രാഷ്ട്രീയരംഗ ത്തേയ്ക്ക് കടന്നു വന്ന AK ചന്ദ്രമോഹന്‍ KSU യൂത്ത് കോണ്‍ഗ്രസ് സംഘടനകളില്‍ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മീനച്ചില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം , ഭരണങ്ങാനം ശ്രീകൃഷ്ണ ണ സ്വാമി ക്ഷേത്രം ദേവസ്വം പ്രസിഡന്റ് തുടങ്ങി സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു KC നായര്‍.





0 Comments