കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ എ കെ ചന്ദ്രമോഹന്‍ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു നിര്യാണം. മീനച്ചില്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാന സെക്രട്ടറി, കില ഫാക്കല്‍റ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. വിളക്കുമാടം ചാത്തന്‍കുളം പുതുപ്പള്ളില്‍ കുടുംബാംഗമാണ്. സംസ്‌ക്കാരം ശനിയാഴ്ച വീട്ടുവളപ്പില്‍ നടക്കും.





0 Comments