Breaking...

9/recent/ticker-posts

Header Ads Widget

പകല്‍ വീട് പ്രവര്‍ത്തനം ആരംഭിച്ചു.



അകലക്കുന്നം ഗ്രാമ പഞ്ചായത്ത് പട്യാലിമറ്റം ഒന്നാം വാര്‍ഡില്‍ പകല്‍വീട് പ്രവര്‍ത്തനം ആരംഭിച്ചു. പകല്‍ വീടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗര്‍ നിര്‍വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി അധ്യക്ഷയായിരുന്നു. പട്യാലിമറ്റം വാര്‍ഡില്‍ പ്രവര്‍ത്തിച്ചു വരുന്ന ജാഗ്രത സമിതിയുടെ കരുതല്‍ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പകല്‍വീട് പ്രവര്‍ത്തിക്കുന്നത്. വാര്‍ഡിലെ വീടുകളില്‍ ഏകാന്തമായി കഴിയുന്ന വൃദ്ധരായ മാതാപിതാക്കളെ പകല്‍ സമയം സംരക്ഷിക്കുക എന്ന ഉദ്യേശത്തോടെയാണ് പകല്‍ വീട് പ്രവര്‍ത്തനം ആരംഭിച്ചത്. 

പകല്‍ വീട്ടില്‍ എത്തിച്ചേരുന്ന അംഗങ്ങളുടെ  മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള വിവിധ പ്രോഗ്രാമുകള്‍, മോട്ടിവേഷന്‍ ക്ലാസ്സുകള്‍ എന്നിവയും ഉണ്ടായിരിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തന സമയം. രാവിലെയും വൈകിട്ടും ചായയും ലഘുഭക്ഷണവും ഉച്ചയ്ക്ക് ഊണും ഇവിടെ എത്തുന്ന അംഗങ്ങള്‍ക്ക് നല്‍കും.  കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍, മഞ്ഞക്കാവ് ശ്രീരാമകൃഷ്ണ മഠാധിപതി വിശുദ്ധാനന്ദ സ്വാമികള്‍, അകലക്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അശോക് കുമാര്‍ പൂതമന, അകലക്കുന്നം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലത ജയന്‍, പഞ്ചായത്ത് അംഗങ്ങളായ ബെന്നി ജേക്കബ് വടക്കേടം, സീമ പ്രകാശ്, മാത്തുക്കുട്ടി ആന്റണി, ജാഗ്രതാ സമിതി കണ്‍വീനര്‍ അഡ്വക്കേറ്റ് ടി.പി പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Post a Comment

0 Comments