കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രക്ക് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി. ചങ്ങനാശേരി അതിരൂപതയിലെ ആദ്യ സ്വീകരണ കേന്ദ്രമായിരുന്നു ഏറ്റുമാനൂരിലേത്. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന അവകാശ സംരക്ഷണ യാത്രയെ കത്തോലിക്കാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ച് കുരിശുപള്ളി ജംഗ്ഷനിലെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്നു നടന്ന സ്വീകരണ സമ്മേളനം ചങ്ങനാശേരി അതിരൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍സിഞ്ഞോര്‍, ആന്റണി ഏത്തക്കാട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടില്‍ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഫൊറോനാ വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് മുഖ്യ സന്ദേശവും അതിരൂപതാ ഡയറക്ടര്‍ റവ.ഡോ. സാവിയോ മാനാട്ട് ആമുഖ സന്ദേശവും നല്‍കി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, അതിരൂപതാ ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക് നടുവിലേഴം, ഫൊറോന ഡയറക്ടര്‍ ഫാ. ജോസഫ് ആലുങ്കല്‍, ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കല്‍, സഹവികാരി ഫാ. ജേക്കബ് ചക്കാത്ര, അതിരൂപതാ ട്രഷറര്‍ ജോസ് ജോണ്‍ വെങ്ങാന്തറ എന്നിവര്‍ പ്രസംഗിച്ചു. ജാഥ സ്ഥിരാംഗങ്ങളായ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, വൈസ് പ്രസിഡന്റ് മാരായ രാജേഷ് ജോണ്‍, ട്രീസാ ലിസ് സെബാസ്റ്റ്യന്‍, ബെന്നി ആന്റണി , ജോര്‍ജ് കോയിക്കല്‍, അഡ്വ. മനു ജെ. വരാപ്പള്ളി, ബിജു സെബാസ്റ്റ്യന്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.


.jpg)


0 Comments