Breaking...

9/recent/ticker-posts

Header Ads Widget

AKPA പാലാ മേഖല കമ്മിറ്റി പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും



എ.കെ.പി.എ. നാല്പത്തി ഒന്നാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ്, മേഖല, ജില്ലാ സമ്മേളനങ്ങള്‍ നടന്നു വരുന്നു. പാലാ മേഖല കമ്മിറ്റിയുടെ പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു. പൊതുസമ്മേളനം  ജോസ് കെ. മാണി എം.പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേഖലാ പ്രസിഡന്റ് രാജീവ് എം. ആര്‍. അദ്ധ്യക്ഷ വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെയ്‌സണ്‍ ഞൊങ്ങിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഷാജി തോമസ്, ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ്പ് , ട്രഷറര്‍ ബിനീഷ് ബീന,  ബഷീര്‍ മേത്തന്‍സ് ,മേഖലാ സെക്രട്ടറി ജോമി മരങ്ങാട്ടുപള്ളി ട്രഷറര്‍ സുജിത്ത് നാദം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രതിനിധിസമ്മേളനം ജില്ലാ പ്രസിഡന്റ് ഷാജി തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കണക്കും അവതരിപ്പിച്ചു.



Post a Comment

0 Comments