Breaking...

9/recent/ticker-posts

Header Ads Widget

പ്രവേശന കവാടത്തിന്റെയും സംരക്ഷണ ഭിത്തിയുടെയും നിര്‍മ്മാണ ഉദ്ഘാടനം



അന്തീനാട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നിര്‍മിക്കുന്ന പ്രവേശന കവാടത്തിന്റെയും സംരക്ഷണ ഭിത്തിയുടെയും നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം നടത്തുന്നത്. 

കേരളത്തിലെ ഗവണ്‍മെന്റ് സ്‌കൂളുകള്‍ ഇന്ന് മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ബോസ്, പഞ്ചായത്ത് മെമ്പര്‍ സ്മിത ഗോപാലകൃഷ്ണന്‍, ബാബു കാവുകാട്ട് , ഷാജി വട്ടക്കുന്നേല്‍,സിബി പ്ലാത്തോട്ടം, എം.പി. കൃഷ്ണന്‍നായര്‍,പി.എസ്. ശാര്‍ങ്ധരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments