Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പഞ്ചായത്ത് ഭരണസമിതിക്ക് ഹൈക്കോടതിയുടെ പിഴ ശിക്ഷ.



സ്വകാര്യ റോഡ് കയ്യേറി ടാര്‍ ചെയ്തു എന്ന പരാതിയില്‍ അതിരമ്പുഴ പഞ്ചായത്ത് ഭരണസമിതിക്ക് ഹൈക്കോടതിയുടെ പിഴ ശിക്ഷ. അതിരമ്പുഴ  പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തറപ്പേല്‍ - പൈനേല്‍ റോഡുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെ,റോഡ് തകര്‍ന്നു കിടക്കുകയാണെന്നും തറയോടുകള്‍ പാകി നവീകരിക്കാന്‍ അനുമതി വേണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു. എന്നാല്‍ തറയോട് പാകരുതെന്നും അറ്റകുറ്റപ്പണി നടത്താമെന്നും കോടതി അനുമതി നല്‍കിയിരുന്നു. 

തുടര്‍ന്ന് ആറുമാസം മുന്‍പാണ്, എട്ടു ലക്ഷം രൂപ ചിലവില്‍  തറയോടുകള്‍ പാകി റോഡ് നവീകരിക്കാനുള്ള  തീരുമാനം ഒഴിവാക്കുകയും നിയമപദേശത്തിന്റെ അടിസ്ഥാനത്തില്‍ 3.75 ലക്ഷം രൂപ ചിലവാക്കി,റോഡ് റീ ടാറിങ്  നടത്തുകയും ചെയ്തത്. ഇത് കോടതി അലക്ഷ്യം ആണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ അതിരമ്പുഴ പൈനയില്‍ ബിജുമോന്‍ തോമസ് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് പഞ്ചായത്ത് പ്രസിഡണ്ടും വാര്‍ഡ് മെമ്പറും 25000 രൂപ വീതവും മറ്റ് 20 പഞ്ചായത്ത് അംഗങ്ങള്‍ 3500 രൂപ വീതവും പിഴ അടയ്ക്കണമെന്ന് ഹൈക്കോടതി  ഉത്തരവിട്ടത്. തറപ്പേല്‍- പൈനേല്‍  റോഡ്, പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്ള റോഡാണന്നും 2014 ഈ റോഡ്, കെ. സുരേഷ് കുറുപ്പ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 3 ലക്ഷം രൂപ ചിലവഴിച് ഡിപിസിയുടെ അംഗീകാരത്തോടെ ടാറിങ് നടത്തിയതാണെന്നും ഏറ്റുമാനൂര്‍,കോട്ടയം കോടതികളില്‍ നിന്നും റോഡ് സംബന്ധിച്ച് പഞ്ചായത്തിന് അനുകൂല വിധികള്‍ ഉള്ളതാണെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഹൈക്കോടതിയില്‍ പഞ്ചായത്തിന് വേണ്ടി ചുമതലപ്പെടുത്തിയ വക്കീല്‍ തുടര്‍ച്ചയായി ഹാജരാകാതെ വന്നതാണ് നിലവിലെ കോടതി നടപടികള്‍ക്ക് ഇടയാക്കിയതെന്നാണ് പഞ്ചായത്ത് പ്രസിഡണ്ടും വാര്‍ഡ് മെമ്പറും കമ്മിറ്റി അംഗങ്ങളും പറയുന്നത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. അതിരമ്പുഴ പഞ്ചായത്തിലെ മുട്ടപ്പള്ളി- പാറോലിക്കല്‍ റോഡ് 2022 പുനരുദ്ധരിച്ചപ്പോള്‍ തറപ്പേല്‍ -പൈനേല്‍ റോഡ് ഒരു മീറ്ററോളം താഴ്ന്നു പോയതു കെ.എസ്.ടി.പി അധികൃതരാണ് മക്കടിച്ച് ഉയര്‍ത്തിയതെന്നും പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളവും വാര്‍ഡ് മെമ്പര്‍ ബേബിനാസ് അജാസും പറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത് മുന്‍ സെക്രട്ടറി കൂടിയായിരുന്ന രാജീവ് ആണ് ഹൈക്കോടതിയില്‍ പഞ്ചായത്തിന് വേണ്ടി കേസ് നടത്തിപ്പ് ഏറ്റെടുത്തത്. കേസ് നടത്തിപ്പിന്റെ ചുമതല നിര്‍വഹിക്കാതെയും  വിവരങ്ങള്‍ പഞ്ചായത്തിനെ യഥാ സമയങ്ങളില്‍ അറിയിക്കാതെയും വന്ന സംഭവം ഗൗരവമായി കാണുമെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അംഗങ്ങളായ ജോസ് അഞ്ജലിയും, ജോജോ ആട്ടയിലും പറഞ്ഞു. നിലവിലെ വിധിക്കെതിരെ ഉടന്‍ അപ്പില്‍ നല്‍കുമെന്നും പഞ്ചായത്ത് ഭാരവാഹികള്‍ പറഞ്ഞു.


Post a Comment

0 Comments