Breaking...

9/recent/ticker-posts

Header Ads Widget

അയ്മനം പഞ്ചായത്തില്‍ വികസന സദസ്സ് നടന്നു



അയ്മനം പഞ്ചായത്തിലെ വികസന സദസ്സ് സഹകരണ തുറമുഖ ദേവസ്വം വകുപ്പുമന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതെന്ന്  മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി നവംബര്‍ ഒന്നിന് സംസ്ഥാനത്തെ പ്രഖ്യാപിക്കുമ്പോള്‍ നമ്മള്‍ ലോകത്തിന് തന്നെ മാതൃകയായി മാറുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ സമാനതകളില്ലാത്ത മുന്നേറ്റമാണ് കേരളത്തിനുണ്ടായത്. അയ്മനം ഗ്രാമപഞ്ചായത്തില്‍  അതിവിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പള്‍സ് പോളിയോ വിതരണത്തിന്റെ ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍  പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു.പഞ്ചായത്തിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ വികസന നേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി തോമസും  സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ ബിലാല്‍ കെ.റാമും  അവതരിപ്പിച്ചു.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍് ആര്യ രാജന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.കെ ഷാജിമോന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ബിജു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ആര്‍. ജഗദീശ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കെ. വാസു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. മേരിക്കുട്ടി,എസ്. രാധാകൃഷ്ണന്‍,ത്രേസ്യാമ ചാക്കോ,സബിത പ്രേംജി,പി.വി. സുശീലന്‍,മിനി മനോജ്, ശോശാമ്മ, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പി.ബി. രത്‌നകുമാരി, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ. കെ. കരുണാകരന്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഡി. മധു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബി.ജെ. ലിജീഷ്, പി.ടി. ഷാജി, ബെന്നി.സി. പൊന്നാരം, വി.വി. രാജിമോള്‍,എ.കെ ആലിച്ചന്‍,സി.എം.അനി,ഒ.ആര്‍.  പ്രദീപ് കുമാര്‍, സി.എന്‍. ബാലചന്ദ്രന്‍ എന്നിവര്‍പങ്കെടുത്തു.


Post a Comment

0 Comments