മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഒപ്പം 2025-26 മണ്ണക്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി പാരിഷ് ഹാളില്‍ നടന്നു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തുളസിദാസ് അധ്യക്ഷതവഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാരാജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോണ്‍സണ്‍ ജോസഫ്, പി എന്‍ രാമചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ സിറിയക് മാത്യു, ജാന്‍സി ടോജോ, എം എന്‍ സന്തോഷ് കുമാര്‍, പ്രസീത സജീവ് ,നിര്‍മ്മലാ ദിവാകരന്‍, ലിസി ജോര്‍ജ് ,സലിമോള്‍ ബെന്നി, ജോസഫ് ജോസഫ് ,ലിസി ജോയ് ,സാബു അഗസ്റ്റിന്‍ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖ വി നായര്‍, ബിപിസി സതീഷ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. യോഗത്തില്‍ , പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ സോണിയ ഗോപിയെ ആദരിച്ചു. ഭിന്നശേഷി കുട്ടികളുടെ സംഗീതം, ഡാന്‍സ്, മിമിക്രി ,പ്രച്ഛന്ന വേഷം , ചിത്രരചന ,മിഠായി പെറുക്കല്‍, കസേരകളി, ബോള്‍ പാസിംഗ് തുടങ്ങിയ വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു.





0 Comments