Breaking...

9/recent/ticker-posts

Header Ads Widget

ബി.ജെ.പി കിടങ്ങൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പ്രവര്‍ത്തക കുടുംബ സംഗമം നടന്നു



ഭാരതീയ ജനതാ പാര്‍ട്ടി കിടങ്ങൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പ്രവര്‍ത്തക കുടുംബ സംഗമം ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം  പി.സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജിഷ്ണു കീച്ചനാലിലിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് സെക്രട്ടറി  മഹേഷ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. കെ.കെ പ്രകാശ് സ്വാഗതമാശംസിച്ചു. 


ജില്ലാ പ്രസിഡന്റ്  ലിജിന്‍ ലാല്‍,നിയോജകമണ്ഡലം പ്രസിഡന്റ്  അശ്വന്ത് മാമലശ്ശേരില്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശ്രീകുമാര്‍  ചെട്ടിയാപറമ്പില്‍, പി.വി ചന്ദ്രന്‍, പി മഹേഷ് , അപ്പു മാഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ  കെ.കെ റെജിമോന്‍,സുകുമാരന്‍ നായര്‍,നിയോജക മണ്ഡലം സെക്രട്ടറി  മഹേഷ് മാവേലിമഠം, പി.എന്‍ നാരായണ കൈമള്‍, മോഹനന്‍ മധുരിമ, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി  വീണ,വാര്‍ഡ് പ്രസിഡന്റ്  രമേശന്‍ ഗോവിന്ദപുരം, കണ്‍വീനര്‍ രാജേഷ് കൃഷ്ണവിലാസം തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments