ബിജെപി ഞീഴൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെയും, ന്യൂനപക്ഷ മോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഞീഴൂര്‍ ആയുര്‍വേദ കോംപ്ലക്‌സും, വഴിയിടവും ശുചീകരിച്ചു. ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിന ആഘോഷങ്ങളുടെയും ഭാഗമായാണ് ആശുപത്രി പരിസരവും, ശൗചാലയവും ശുചീകരണം നടത്തിയത്. ഞീഴൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ ജോസ് പ്രകാശിന്റെ അധ്യക്ഷതയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനം ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് മാത്യു കൊട്ടാരം ഉദ്ഘാടനം ചെയ്തു.





0 Comments