ഇവിടെ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ അധികാരത്തിലേറിയവര്‍ ഇപ്പോള്‍ ഗാസ, പാലസ്തീന്‍ തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് പറയുന്നത്. മുത്തോലിയില്‍ BJP യുടെ നേട്ടങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും എത്തിക്കുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. മുത്തോലി പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് G മീനാഭവന്‍ സംസ്ഥാന പ്രസിഡന്റിന് കൈമാറി. BJP കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജില്ലാപഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, സുമിത് ജോര്‍ജ്, NK ശശികുമാര്‍, അഡ്വ അനീഷ് G, പ്രൊഫ. B വിജയകുമാര്‍, ജനപ്രതിനിധികള്‍, ബിജെപി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments