ബിജെപി ഞീഴൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പദയാത്ര സംഘടിപ്പിച്ചു. ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെയും , അറുന്നൂറ്റിമംഗലം -ഞീഴൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, ശബരി മല സ്വര്‍ണ്ണ കൊള്ളയില്‍ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും രാജി വയ്ക്കണമെന്നും, ക്ഷേത്ര ഭരണം ഭക്ത ജനങ്ങള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പദയാത്ര. കാഞ്ഞിരം പാറയിലെ പന്നി ഫാം പൂര്‍ണ്ണമായി അടച്ചു പൂട്ടാന്‍ നടപടി സ്വീകരിക്കുക, പഞ്ചായത്തിന്റെ ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ബിജെപി ഉന്നയിക്കുന്നു. പാറശ്ശേരിയില്‍ നിന്നും ഞീഴൂര്‍ ടൗണ്‍ വരെയായിരുന്നു പദയാത്ര
പദയാത്രയുടെ ഉദ്ഘാടനം പാറശ്ശേരിയില്‍ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ ലിജിന്‍ ലാല്‍ നിര്‍വഹിച്ചു. ഞീഴൂര്‍ സെന്‍ട്രല്‍ ജംങ്ഷനില്‍ നടന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റി അംഗം ബിജുകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോസ്പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ പി.സി. രാജേഷ്, സന്തോഷ് കുഴിവേലില്‍, അനില്‍കുമാര്‍ മാളിയേക്കല്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജോയി മണലേല്‍ , പഞ്ചായത്ത് സെക്രട്ടറി ഉണ്ണി.ആര്‍.നായര്‍ , മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ജിത്ത് രാധാകൃഷ്ണന്‍ , ജില്ലാ ഐ.ടി. കണ്‍വീനര്‍ ആനന്ദ്.പി. നായര്‍ ,സുനീഷ് കാട്ടാമ്പാക്ക് , ജസീന്ത സെബാസ്റ്റ്യന്‍, ശ്രുതി സന്തോഷ്, സന്ധ്യാ അജീഷ് , തുടങ്ങിയവര്‍ പ്രസംഗിച്ചു. ഞീഴൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ദുര്‍ഭരണത്തിന് ഏതിരെ ഉള്ള കുറ്റപത്രം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ പ്രകാശനം ചെയ്തു.





0 Comments