Breaking...

9/recent/ticker-posts

Header Ads Widget

ഹോട്ടല്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം.



കുറവിലങ്ങാട് ഹോട്ടല്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം. കോഴാ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് ചൊവ്വാഴ്ച വെളുപ്പിന് 2.30 മണിയോടെ മോഷണം നടന്നത്. 

തൊഴിലാളികളുടെ മൂന്ന് മൊബൈല്‍ ഫോണുകള്‍, ആധാര്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചിരുന്ന ബാഗ്, ആയിരത്തോളം രൂപ എന്നിവയാണ് മോഷണം പോയത്.
 മോഷ്ടാവ് എത്തി മോഷണ മുതലുമായി തിരികെ പോവുന്നത് സമീപത്തെ കടയുടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. അന്യ സംസ്ഥാന തൊഴിലാളിയാണ് മോഷ്ടാവ് എന്നാണ് പ്രാഥാമിക നിഗമനം.   തൊഴിലാളികള്‍ കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കി.


Post a Comment

0 Comments