ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ സന്ദേശം നല്‍കി. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും ഏവരും കാത്തുസൂക്ഷിക്കണമെന്നു അദ്ദേഹം പറഞ്ഞു. സൈക്യാട്രി വിഭാഗം കണ്‍സള്‍ട്ടന്റും കോ-ഓര്‍ഡിനേറ്ററുമായ ഡോ.ടിജോ ഐവാന്‍ ജോണ്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് എയര്‍കോമഡോര്‍ ഡോ.പൗളിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയിലും, സെന്റ് തോമസ് കോളജിലും, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ കോളജ് ഓഫ് നഴ്‌സിംഗിലും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ആശുപത്രി ആയുഷ് വിഭാഗം ഡയറക്ടറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ റവ.ഫാ.മാത്യു ചേന്നാട്ട്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരായ ഡോ.എയ്ഞ്ചല്‍ തോമസ്, ഡോ.സിസ്റ്റര്‍ ജൂലി എലിസബത്ത്, സൈക്യാടിക് സോഷ്യല്‍ വര്‍ക്കര്‍ സ്റ്റെഫി ജോസഫ്, സൈക്യാട്രി വിഭാഗത്തിലെ ഡോ.ഷെറിന്‍, ഡോ.നിതിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments