Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു.



ഹരിതം കാര്‍ഷക സംഘം മൂലേത്തുണ്ടിയും കൊഴുവനാല്‍ ഗവ. ആയുര്‍വേദ ആശുപത്രിയും ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്  വലിയ കുന്ന് ഭഗവതി ക്ഷേത്രം മിനി ഹാളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് മെംബര്‍ അനീഷ് ജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എന്ന വിഷയത്തെക്കുറിച്ച്  കൊഴുവനാല്‍ ആയുര്‍വേദ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി കൃഷ്ണന്‍ ക്ലാസെടുത്തു. 

ഹരിതം കര്‍ഷക സംഘം പ്രസിഡണ്ട് വി.ആര്‍ ബിജു അധ്യക്ഷത വഹിച്ചു. ഡോ അര്‍ച്ചന ലൂസി ജോയി , ദേവസ്വം പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍ ,ബിജു. കോയിക്കല്‍, അഖില്‍ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂവരണി മെഡിട്രസ്റ്റ് ലാബറട്ടറിയുടെ നേതൃത്വത്തില്‍ പ്രഷര്‍  ഷുഗര്‍ പരിശോധനകളും നടന്നു. ഹരിതം സംഘാംഗങ്ങളായ വൈശാഖ് G രാജേഷ് കെ.ജി.,അനിരുദ്ധ് വിനോദ് , കണ്ണന്‍ M, ആയുര്‍വേദ ഡിസ്‌പെന്‍സറി സ്റ്റാഫംഗങ്ങളായ രാജേഷ് കുമാര്‍, സീനത്ത്, ജയ്‌മോന്‍ MM, അഞ്ജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments