Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാതല അവാര്‍ഡ് ദാന ശില്പശാലയും വെബ്‌സൈറ്റ് ലോഞ്ചും



2024-25 സാമ്പത്തിക വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ മികച്ച കുടുംബശ്രീ സ്ഥാപനങ്ങളെയും പ്രവര്‍ത്തകരെയും ആദരിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ കോട്ടയം  'ADMIRE 2K25' ജില്ലാതല അവാര്‍ഡ് ദാന ശില്പശാലയും വെബ്‌സൈറ്റ് ലോഞ്ചും സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി സഹകരണ, ദേവസ്വം, തുറമുഖം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്ത് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേരളത്തിന്റെ സാമൂഹ്യ വളര്‍ച്ചയിലും സാമ്പത്തിക വളര്‍ച്ചയിലും കുടുംബശ്രീയുടെ സംഭാവനകള്‍ വലുതാണെന്ന് മന്ത്രി പറഞ്ഞു. 

മികച്ച അയല്‍ക്കൂട്ടം, എ.ഡി.എസ്., സി.ഡി.എസ്., വ്യക്തിഗതവും ഗ്രൂപ്പ് സംരംഭങ്ങളും, ഓക്‌സിലറി ഗ്രൂപ്പുകളും സംരംഭങ്ങളും, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍, ബഡ്‌സ് സ്ഥാപനം, ബാലസഭ, ഫോട്ടോഗ്രാഫി വിജയികള്‍, ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം, ഏറ്റുമാനൂര്‍ BNSEP എന്നിവര്‍ക്കുള്ള അംഗീകാരങ്ങള്‍ ചടങ്ങില്‍ നല്‍കി. ഏറ്റവും മികച്ച അയല്‍ക്കൂട്ടം അല്‍അമീന്‍ അയല്‍ക്കൂട്ടം തിരുവാര്‍പ്പ് സി ഡി എസ്, ഏറ്റവും മികച്ച എഡിഎസ് പഴുക്കാകാനം എഡിഎസ്, മൂന്നിലവ് സിഡിഎസ്, ഏറ്റവും മികച്ച ഓക്‌സിലറി ഗ്രൂപ്പ് ഡ്രീം ടീം ഭരണങ്ങാനം സിഡിഎസ്, ഏറ്റവും മികച്ച ഓക്‌സിലറി സംരംഭം അമ്മൂസ് മഷ്‌റൂം ചെമ്പ് സിഡിഎസ്, ഏറ്റവും മികച്ച കുടുംബശ്രീ സംരംഭം വ്യക്തിഗതത്തില്‍ സിന്ധു കുമാരി കോട്ടയം സൗത്ത് സിഡിഎസ്, ഏറ്റവും മികച്ച കുടുംബശ്രീ സംരംഭം ഗ്രൂപ്പ്  അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കിടങ്ങൂര്‍ സിഡിഎസ്, ഏറ്റവും മികച്ച ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ അതിരമ്പുഴ ജി ആര്‍ സി, ഏറ്റവും മികച്ച ബഡ്സ് സ്ഥാപനം വെളിയന്നൂര്‍ ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍, ഏറ്റവും മികച്ച സിഡിഎസ് സംയോജന പ്രവര്‍ത്തനം മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനം, ഏറ്റവും മികച്ച സിഡിഎസ് കാര്‍ഷിക മേഖല മൃഗസംരക്ഷണം തിരുവാര്‍പ്പ്, ഏറ്റവും മികച്ച സിഡി എസ് സാമൂഹ്യവികസനം ആന്‍ഡ് ജെന്‍ഡര്‍ തിരുവാര്‍പ്പ്, ഏറ്റവും മികച്ച സിഡിഎസ് കാര്‍ഷികേതര ഉപജീവനം തിരുവാര്‍പ്പ്.ചടങ്ങില്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ സ്വാഗതം ആശംസിച്ചു.  ആര്യ രാജന്‍,  ഇ.എസ് ബിജു, അമ്പിളി ബേബി, പ്രകാശ് ബി നായര്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ സേവനങ്ങളും പ്രവര്‍ത്തനങ്ങളും എല്ലാ അയല്‍ക്കൂട്ടങ്ങളിലേക്കും സുതാര്യമായി എത്തിക്കുന്നതിനായി സ്വന്തം വെബ്‌സൈറ്റ് രൂപീകരിക്കുന്ന കേരളത്തിലെ ആദ്യത്തെ സിഡിഎസ് എന്ന നിലയില്‍ ഏറ്റുമാനൂര്‍ നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. ''കുടുംബശ്രീ സംരംഭങ്ങളും നൂതന സാധ്യതകളും'' എന്ന വിഷയത്തില്‍ സെമിനാറും നടന്നു. വൈകുന്നേരം 'ക്ലോക്ക് മ്യൂസിക്കല്‍ ബാന്‍ഡ് കോട്ടയം' അവതരിപ്പിച്ച സംഗീത നിശയും വിവിധ കലാപരിപാടികളുംനടന്നു.


Post a Comment

0 Comments