Breaking...

9/recent/ticker-posts

Header Ads Widget

ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നല്‍കി.



ഒക്ടോബര്‍ 21 മുതല്‍ തിരുവനന്തപുരത്ത്  നടക്കുന്ന 67 -ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ചാമ്പ്യന്‍മാര്‍ക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നല്‍കി. കുടമാളൂര്‍ ഗവണ്മെന്റ് എച്ച്.എസ്.എല്‍.പി സ്‌കൂളില്‍ നടന്ന യോഗത്തില്‍  സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ട്രോഫിയില്‍ മാല ചാര്‍ത്തി സ്വീകരിച്ചു. ദേശീയ അന്തര്‍ദേശീയ തലത്തില്‍ മികച്ച കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള കേരളത്തിന്റെ കായിക രംഗത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റാന്‍ സ്‌കൂള്‍ കായിക മേളകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

 സ്‌കൂളിലെ വര്‍ണക്കൂടാരം ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.  അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍,ഏറ്റുമാനൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആര്യ രാജന്‍, പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഗിരീഷ് ചോലയില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍,ഡി.ഇ.ഒ എ. ആര്‍. സുനിമോള്‍, ജില്ലാപഞ്ചായത്ത് അംഗം  പ്രഫ. ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് കെ.കെ. ഷാജിമോന്‍,  അയ്മനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ദേവകി ,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹരികുമാര്‍,  സബിത പ്രേംജി, കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി അംഗം പ്രമോദ് ചന്ദ്രന്‍, ഗവണ്മെന്റ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ജെ.റാണി,  പ്രഥമാധ്യാപിക എ ആശ നായര്‍,ഡി.പി.സി. കെ.ജെ. പ്രസാദ്, അങ്കണവാടി ടീച്ചര്‍ സി.എ.. ഗീതമണി  എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments