Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ ആറ്റില്‍ കയാക്കിംഗ് കൗതുകക്കാഴ്ചയായി.



പാലായില്‍ മീനച്ചില്‍ ആറ്റില്‍ കയാക്കിംഗ് കൗതുകക്കാഴ്ചയായി. മീനച്ചില്‍ നദി മാലിന്യമുക്തമായി സംരക്ഷിക്കുന്നതിന്റെ  ആവശ്യകതയെ പറ്റി ബോധവല്‍ക്കരിക്കാന്‍ കുട്ടവഞ്ചി, കയാക്കിംഗ് പ്രദര്‍ശനവും നടത്തി. നിഷ ജോസ് കെ മാണിയും, സംവിധായകന്‍ ഭദ്രന്‍ മാട്ടേലും മറ്റ് പ്രമുഖരും പരിപാടിയില്‍ അണിനിരന്നു. 
 ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ചും റോട്ടറി ക്ലബ് പാലാ - ഈരാറ്റുപേട്ട - ഏറ്റുമാനൂര്‍, കൊച്ചിന്‍ പാഡില്‍ ക്ലബ്, ടെന്‍സിങ് നേച്ചര്‍ ആന്‍ഡ് അഡ്വഞ്ചര്‍ ക്ലബ് ,പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ,മുന്‍സിപ്പല്‍ എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ പാലാ നഗരസഭ, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിങ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ചിരിയോരം 2025 സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ഡോക്ടര്‍ ജിയോ ടോം ചാള്‍സ് ദന്ത ആരോഗ്യത്തെ പറ്റി ബോധവല്‍ക്കരണ ക്ലാസ് നടത്തി. കയാക്കിംഗ് അനുഭവത്തെപ്പറ്റിയും കാന്‍സര്‍ അവബോധത്തെ പറ്റിയും നിഷ ജോസ് കെ മാണി ക്ലാസുകള്‍ നയിച്ചു. ബിനു പെരുമന, രാഹുല്‍ എന്നിവര്‍ ജല ദുരന്തനിവാരണത്തെപ്പറ്റിയും സിപിആര്‍ നെപ്പറ്റിയും ക്ലാസ് എടുത്തു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍ കയാക്കിംഗ് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ജോസ്  ചീരാന്‍കുഴി, ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഐഡിഎ കേരള സ്റ്റേറ്റ് പ്രസിഡന്റ്, ഡോക്ടര്‍ സുഭാഷ് കെ മാധവന്‍, ഡോ. രാജു സണ്ണി, ഡോക്ടര്‍ നിധിന്‍ ജോസഫ്, ഡോക്ടര്‍  ഇട്ടി അവിരാ ബാബു, ആര്‍എംഇ സെക്രട്ടറി ബിജോയ് മണ്ണാര്‍ക്കാട്, റോട്ടറി പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍ , റോട്ടറി ക്ലബ്ബ് മുന്‍ ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍, പബ്ലിക് ഇമേജ് ചെയര്‍മാന്‍ സന്തോഷ് മാട്ടേല്‍, സിജിത അനില്‍, മനോജ് മാത്യൂ പാലാക്കാരന്‍, ഫെലിക്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റ് ലഹരിയുടെ ഉപയോഗത്തിനെതിരായുള്ള ഫ്‌ലാഷ് മോബ് നടത്തി. എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ ആര്‍.വി പാര്‍ക്ക് ശുചീകരണം നടത്തി. യൂണിറ്റ് അംഗങ്ങള്‍ക്കായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ച് ദന്ത പരിശോധന ക്യാമ്പ് നടത്തി.


Post a Comment

0 Comments