പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ സ്‌ട്രോക്ക് എമര്‍ജന്‍സി ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങി. വേള്‍ഡ് സ്‌ട്രോക്ക് ദിനാചരണത്തോട് അനുബന്ധിച്ച് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കിടങ്ങൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മഹേഷ് കെ.എല്‍ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. സ്‌ട്രോക്ക് സംബന്ധമായ രോഗ ഗലക്ഷണങ്ങള്‍ കാണുന്നവര്‍ക്ക് സമയത്ത് ചികിത്സ നല്‍കുക എന്നത് ഏറ്റവും അത്യാവശ്യ കാര്യമായതിനാല്‍ ആംബുലന്‍സ് സര്‍വീസ് ഏറെ ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ സ്‌ട്രോക്ക് ദിന സന്ദേശം നല്‍കി. കൃത്യസമയത്ത് ഏറ്റവും മെച്ചപ്പെട്ട ചികിത്സ നല്‍കുക എന്ന ഉദ്ദേശത്തിലാണ് എല്ലാവിധ ചികിത്സസൗകര്യവും ക്രമീകരിച്ചിരിക്കുന്ന സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.





0 Comments