Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഉത്സവം തിങ്കളാഴ്ച



സ്‌കന്ദഷഷ്ഠി ഉത്സവത്തിന് കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. തിങ്കളാഴ്ചയാണു  ദര്‍ശന പ്രധാനമായ സ്‌കന്ദഷഷ്ഠി.  ഇതോടനുബന്ധിച്ചുള്ള പ്രത്യേക പൂജകള്‍ക്ക് പുലര്‍ച്ചെ നാലിനു തുടക്കമാകും. നിര്‍മാല്യ ദര്‍ശനത്തോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ ഉച്ചയ്ക്ക് സ്‌കന്ദഷഷ്ഠി പൂജയോടെയാണു സമാപിക്കുക.നിര്‍മാല്യ ദര്‍ശനത്തിനുശേഷം അഞ്ചിന് ഗണപതി ഹോമവും  ഉഷഃപൂജയും നടക്കും. ആറിന് എതൃത്ത പൂജയും എതൃത്ത ശ്രീബലിയും. 

പന്തീരടി പൂജയ്ക്കു ശേഷം 12 മുതല്‍ ദര്‍ശനപ്രധാനമായ നവകാഭിഷേകവും പാലഭിഷേകവും പഞ്ചഗവ്യാഭിഷേകവും നടക്കും. ഉച്ചയ്ക്ക് 12.30 നാണ് ഏറെ പ്രധാനമായ സ്‌കന്ദഷഷ്ഠി പൂജ.  സ്‌കന്ദഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ അഖണ്ഡനാമജപം, പുരാണപാരായണം, ഭഗവദ് കഥാകഥനം എന്നിവയുണ്ടാകും. ദേവന് പ്രധാനമായ നെയ്യമൃത് സമര്‍പ്പണം , ഒരു കൂടം പാല്‍ സമര്‍പ്പണം, വേല്‍ സമര്‍പ്പണം എന്നീ വഴിപാടുകള്‍ നടത്താന്‍ സൗകര്യമുണ്ടാകും. സുബ്രഹ്‌മണ്യ പ്രീതിക്കായുള്ള ഷഷ്ഠിവ്രതങ്ങളില്‍ ഏറ്റവും പ്രധാനമാണ് സ്‌കന്ദഷഷ്ഠി വ്രതമെന്നാണ് വിശ്വാസം. ഒരു സ്‌കന്ദഷഷ്ഠി വ്രതം ആറു വ്രതത്തിനു തുല്യമാണ്. പുതുതായി ഷഷ്ഠിവ്രതം അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനു തുടക്കമിടുന്നതും തുലാമാസ ഷഷ്ഠിയായ സ്‌കന്ദ ഷഷ്ഠിയിലാണ്. ഷഷ്ഠിപൂജ തൊഴുതശേഷം ക്ഷേത്രത്തില്‍ നിന്നുള്ള നിവേദ്യം സ്വീകരിച്ചാണു ഭക്തര്‍ വ്രതം അവസാനിപ്പിക്കുന്നത്.  പഞ്ചാമൃതവും കടുംപായസവും നിവേദ്യവുമടക്കം പ്രസാദവിതരണത്തിന് പുലര്‍ച്ചെ മുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്  ദേവസ്വം അധികൃതര്‍ അറിയിച്ചു. മാനേജര്‍ എന്‍.പി. ശ്യാംകുമാര്‍ നമ്പൂതിരി, സെക്രട്ടറി ശ്രീജിത്ത് നമ്പൂതിരി, തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.


Post a Comment

0 Comments