Breaking...

9/recent/ticker-posts

Header Ads Widget

ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ റോവര്‍, റെഞ്ചര്‍ യൂണിറ്റിന്റെ ത്രിദിന ക്യാമ്പ്



ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ റോവര്‍, റെഞ്ചര്‍ യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് കിടങ്ങൂര്‍ സെന്റ് മേരീസ് സ്‌കൂളില്‍ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  ഇ.എം. ബിനു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ് അധ്യക്ഷത വഹിച്ചു. റോവര്‍ സ്‌കൗട്ട് ലീഡര്‍  സ്റ്റീഫന്‍സണ്‍ എബ്രാഹം സ്വാഗതം ആശംസിച്ചു.  

അമ്പിളി ജേക്കബ് നന്ദി പറഞ്ഞു. മൂന്നു ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ സ്‌കൗട്ട് ട്രെയിനര്‍  അഭിഷേക് സ്റ്റീഫന്‍, പ്രഥമശുശ്രൂഷ, പാലിയേറ്റീവ് ശുശ്രൂഷ, , ലോഷന്‍ നിര്‍മ്മാണം  എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്  പരിശീലനം നല്കി. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികാസത്തിനും സാമൂഹിക പ്രതിബന്ധത വളര്‍ത്തുന്നതിനുമുള്ള പരിപാടികളും നടന്നു. ക്യാമ്പിന് റീനാ ചാക്കോ, ജിന്‍സി ഫിലിപ്പ്, ജോസഫ് തോമസ്, ഡെന്‍വി റ്റോം, ബിജു മോന്‍ ഫിലിപ്പ്, മേഴ്‌സി ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments