Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ യൂദാശ്ലീഹായ്ക്ക് ഗാനോപഹാരവുമായി ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും



കിഴതടിയൂര്‍ പള്ളിയിലെ വിശുദ്ധ യൂദാശ്ലീഹായ്ക്ക് ഗാനോപഹാരവുമായി ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും.  കിഴതടിയൂര്‍ പള്ളിയില്‍ വി. യുദാശ്ലീഹായുടെ  പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് നടന്ന പട്ടണ പ്രദിക്ഷണത്തിന് മുന്നോടിയായാണ് ഗാനത്തിന്റെ സമര്‍പ്പണം നടന്നത്. കിഴതടിയൂര്‍ വാഴും യൂദാശ്ലീഹാ എന്ന മനോഹരമായ ഗാനം  ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് യൂദാശ്ലിഹായുടെ സന്നിധിയില്‍ സമര്‍പ്പിക്കുകയായിരുന്നു. 
സ്‌കൂള്‍ ഹെഡ്മാസ്റ്ററും കിഴതടിയൂര്‍ ഇടവകാംഗവുമായ ജോബെറ്റ് തോമസ് ഗാന രചന നിര്‍വ്വഹിച്ച് ജോഹന്‍ ഫ്രാന്‍സിസ് സംഗീത സംവിധാനം നിര്‍വഹിച്ച മനോഹരമായ ഭക്തിഗീതം സ്‌കൂളിലെ സംഗീത അധ്യാപകന്‍ ഫ്രാന്‍സിസ് ജോസഫ്,  സ്‌കൂളിലെ  വിദ്യാര്‍ത്ഥികളായ ഡിവിന്യാ ബിജു, അലിന ബിജു, സന മരിയ ജെസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന്  ആലപിച്ചു.  തിരുനാളിന് വന്ന അനേകായിരങ്ങള്‍ ആ ഗാനം ഏറ്റ് പാടി.  തിരുനാളിന്റെ പ്രാരംഭ ദിനം മുതല്‍ ഈ ഗാനം യൂദാശ്ലീഹായുടെ നൊവേനയോടനുബന്ധിച്ചു പാടിയിരുന്നു. ലിറ്റില്‍ ഫ്ളവറിന്റെ  സംഗീത  അധ്യാപകന്‍ അജിത് ഗാനത്തില്‍ റിക്കോര്‍ഡിംങ്  നിര്‍വ്വഹിച്ചു. തിരുനാള്‍ പ്രദക്ഷിണത്തിന് മുന്നോടിയായി   കിഴതടിയൂര്‍ പള്ളി അങ്കണത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സംഗീത ആല്‍ബം മാണി സി കാപ്പന്‍ എം.എല്‍.എ ക്ക് നല്‍കി  പ്രകാശനം ചെയ്തു. പള്ളി വികാരി റവ.ഡോ.തോമസ് പുന്നത്താനത്ത്, അസിസ്റ്റന്റ് വികാരി ഫാ . മാത്യു വെണ്ണായപ്പിള്ളില്‍, പാസ്റ്ററല്‍ അസിസ്റ്റന്റ് റവ. ഡോ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍, ട്രസ്റ്റിമാരായ പ്രൊഫ. കെ.കെ ടോമി, ടോമി മംഗലത്തില്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments