Breaking...

9/recent/ticker-posts

Header Ads Widget

ശ്രീകൃഷ്ണ ഹെറിറ്റേജ് വില്ലേജ് ഐങ്കൊമ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു



ശ്രീകൃഷ്ണ ഹെറിറ്റേജ് വില്ലേജ് ഐങ്കൊമ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചകര്‍മ്മ തീയറ്റര്‍ ശ്രീധരീയം ഐ ഹോസ്പിറ്റല്‍ ചീഫ് ഫിസിഷ്യന്‍ ഡോ N നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷയായിരുന്നു.

 ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാ കേന്ദ്രം ചീഫ് ഫിസിഷ്യന്‍ ഡോ. NK മഹാദേവന്‍ സ്വാഗതമാശംസിച്ചു. പഞ്ചായത്തംഗം സിബി ചക്കാലയ്ക്കല്‍, വിനോദ് പണിക്കര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഡോ K.M കൃഷ്ണപ്രിയ എന്നിവര്‍ പ്രസംഗിച്ചു. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷത്തില്‍ ആയുര്‍വേദ പഞ്ചകര്‍മ്മ മര്‍മ്മ ചികിത്സകള്‍ക്കും യോഗ തെറാപ്പിക്കും സൗകര്യമൊരുക്കിയാണ് ശ്രീകൃഷ്ണ ഹെറിറ്റേജ് വില്ലേജ് പ്രവര്‍ത്തനമാരംഭിച്ചത്. ഹോമിയോപ്പതി ചികിത്സ ആയുര്‍വേദിക് സ്‌കിന്‍ കെയര്‍, കോസ്‌മെറ്റിക് ക്ലിനിക് എന്നിവയും ഹെറിറ്റേജ് വില്ലേജില്‍ ലഭ്യമാണ്. ചികിത്സക്കായി എത്തുന്നവര്‍ക്ക് ac ,non a c കോട്ടേജുകളും ഒരുക്കിയിട്ടുണ്ട്.


Post a Comment

0 Comments