Breaking...

9/recent/ticker-posts

Header Ads Widget

കത്തീഡ്രല്‍ ഭാഗത്തെ തകര്‍ന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ നടപടി



പാലാ മുരിക്കുംപുഴ കടപ്പാട്ടൂര്‍ റോഡില്‍ കത്തീഡ്രല്‍ ഭാഗത്തെ തകര്‍ന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മെറ്റീരിയല്‍സ് ഇറക്കിയതായി വാര്‍ഡ് കൗണ്‍സിലര്‍ മായാ രാഹുല്‍ അറിയിച്ചു. 

മഴ മൂലമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിയതും റോഡ് നവീകരണം വൈകാനിടയാക്കിയിരുന്നു. റോഡ് നവീകരണത്തിന് നഗരസഭയുടെ പദ്ധതിപ്രകാരം കോണ്‍ട്രാക്ടര്‍ സിമന്റ് അടക്കമുള്ള സാമഗ്രികള്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. പൗരാവകാശ സമിതി ആവശ്യ മുന്നയിക്കുന്നതിനു മുന്‍പു തന്നെ നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നതായും വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു.


Post a Comment

0 Comments