ശബരിമലയില്‍ ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളി ചെമ്പുപാളിയായി മാറിയ സംഭവത്തില്‍ പ്രതിഷേധമുയരുമ്പോള്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റും, അമൂല്യ വസ്തുക്കളുടെയും നിജസ്ഥിതിയും പരിശോധിച്ച് ഭക്തജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. ശബരിമലയില്‍ ആരോപണ വിധേയരായ ചില ഉദ്യോഗസ്ഥര്‍ ഏറ്റുമാനൂരിലും ഭരണച്ചുമതല വഹിച്ചിരുന്നതും ആരോപണമുയരാന്‍ കാരണമായിട്ടുണ്ട്.
ഇതു സംബന്ധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ ദേവസ്വത്തിന്റെ സ്വത്തുവകകള്‍ കൊള്ളയടിക്കുന്ന ദേവസ്വം ബോര്‍ഡിനേയും സര്‍ക്കാരിനെയും ഭക്തജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നും, സര്‍ക്കാര്‍ കൈയേറിയ ഭൂമി തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പോസ്റ്റര്‍ പ്രചരണം ആരംഭിച്ചു. ബിജെപി ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുണ് പോസ്റ്റര്‍ പതിപ്പിച്ചത്.





0 Comments