Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ മലമ്പനി ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി



ഏറ്റുമാനൂരില്‍ മലമ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഏറ്റുമാനൂര്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മാണ ജോലിക്കെത്തിയ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ  തൊഴിലാളിക്കാണ് മലമ്പനി സ്ഥിരികരിച്ചത്. 

സമൂഹ രക്ത പരിശോധന , പനി സര്‍വ്വേ , കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ  ഏറ്റുമാനൂര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടത്തി വരുന്നു. നമ്മുടെ നാട്ടില്‍ നിന്നും നിര്‍മാര്‍ജനം ചെയ്ത മലമ്പനി അന്യസംസ്ഥാനങ്ങളില്‍ നിന്നും ജോലി തേടി വരുന്നവര്‍ക്ക് മാത്രമേ കണ്ടു വരുന്നുള്ളൂവെന്നും  പടര്‍ന്നു പിടിക്കാതിരിക്കാനുള്ള എല്ലാ  നടപടികളും  ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നതായും ഏറ്റുമാനൂര്‍ കുടുംബാരോഗ്യകേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ: ബബ്‌ലു റാഫേല്‍അറിയിച്ചു.


Post a Comment

0 Comments