Breaking...

9/recent/ticker-posts

Header Ads Widget

ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനും എതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ബിജെപി




ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനും  എതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി  ബിജെപി പ്രവര്‍ത്തകര്‍. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപം ശ്രീ കൈലാസ് ഓഡിറ്റോറിയത്തില്‍  ശബരിമല തീര്‍ത്ഥാടന  അവലോകനയോഗം കഴിഞ്ഞ് മന്ത്രി VN വാസവനും  ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് PS പ്രശാന്തും പുറത്തേക്ക് ഇറങ്ങുന്ന സമയത്തായിരുന്നു BJP യുടെ പ്രതിഷേധം. 
അപ്രതീക്ഷിതമായി സമീപത്തെ ബിജെപി ഓഫീസില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.  ഏറ്റുമാനൂര്‍ എസ്എച്ച്ഒ, എ.എന്‍. അന്‍സലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് റോഡ് ഉപരോധിച്ചു. നഗരസഭ കൗണ്‍സിലര്‍ സുരേഷ്, ബിജെപി നേതാക്കളായ മധു പുന്നത്തറ, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച് നടത്തിയത്.


Post a Comment

0 Comments