കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ ഉദ്ഘാടനം  ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   ജെസ്സി ജോര്‍ജ്ജ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോര്‍ജും, മെമ്പര്‍ ജോസി ജോസഫും ചേര്‍ന്ന്  അനുവദിച്ച 330000 രൂപ ഉപയോഗിച്ച് വാങ്ങിയ 6 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ ഉദ്ഘാടനമാണ് നടന്നത്. 
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം ജോസി ജോസഫ് അദ്ധ്യക്ഷനായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ.രാഹുല്‍, കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ  മാത്യു തോമസ്, സ്മിത വിനോദ്, ജനപ്രതിനിധികളായ മഞ്ജു ദിലീപ്, കെ.ആര്‍ ഗോപി പാലീയേറ്റീവ് കെയര്‍ നേഴ്‌സ്  മേരിക്കുട്ടി ഡൊമിനിക് എന്നിവര്‍ സന്നിഹിതരായിരുന്നു.
 





 
 
 
 
 
 
 
 
0 Comments