ബ്രിട്ടനിലെ പ്രശസ്തമായ സ്റ്റൗര്‍പോര്‍ട്ട് ക്രിക്കറ്റ് ക്ലബ്ബ് (Stourport Cricket Club, UK)  അവരുടെ ഇന്ത്യാ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി പാലാ സെന്റ് തോമസ് കോളേജിലെത്തി.  കോളേജിലെ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെട്ട ടീമുമായി ക്ലബ്ബംഗങ്ങള്‍ സൗഹൃദ മത്സരം നടത്തി.  സെന്റ് തോമസ് കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ഉള്‍പ്പെട്ട ടീം 23 റണ്‍സിന് വിജയിച്ചു. ഇംഗ്ലണ്ടില്‍ 1884 മുതല്‍ ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന സ്റ്റൗര്‍പോര്‍ട്ട് ക്രിക്കറ്റ് ക്ലബ്, കായിക പ്രോത്സാഹനം, യുവതാരങ്ങളുമായുള്ള സംവാദങ്ങള്‍, സൗഹൃദ മത്സരങ്ങള്‍, സാംസ്‌കാരിക ഇടപെടലുകള്‍ എന്നിവ ലക്ഷ്യമാക്കിയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 
സന്ദര്‍ശക സംഘാംഗങ്ങള്‍ കോളേജിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സൗകര്യങ്ങളും പരിശീലന സംവിധാനങ്ങളും സന്ദര്‍ശിക്കുകയും  അഭിനന്ദിക്കുകയും ചെയ്തു. അടുത്ത വര്‍ഷവും പാലാ സെന്റ് തോമസ് കോളേജ്, സന്ദര്‍ശിക്കാനുള്ള ആഗ്രഹം ക്ലബ്ബ്   അംഗങ്ങള്‍ പ്രകടിപ്പിച്ചു. ടോസ് നേടി കോളേജ് സ്റ്റാഫ് ടീം ക്യാപ്റ്റന്‍ അലന്‍ സഖറിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയും,  10 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടുകയും ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റൗര്‍പോര്‍ട്ട് ടീം 6 വിക്കറ്റിന് നഷ്ടത്തില്‍ 85 റണ്‍സ് എന്ന നിലയില്‍ മത്സരം പൂര്‍ത്തിയാക്കി.  സെന്റ് തോമസ് കോളേജ് ടീമിലെ ജെയ്‌സ് ഡി സാനുവിനെ 'പ്ലെയര്‍ ഓഫ് ദി മാച്ച്' ആയി തെരഞ്ഞെടുത്തു. മത്സരത്തില്‍ പങ്കെടുത്ത ഇരു ടീമുകളിലെയും കളിക്കാര്‍ക്ക്  സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ട്‌മേടയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.





0 Comments