Breaking...

9/recent/ticker-posts

Header Ads Widget

എന്‍എസ്എസ് വോളണ്ടിയേഴ്‌സ് റോഡരികില്‍ ചെടികള്‍ വെച്ചു പിടിപ്പിച്ചു.



നഗര സൗന്ദര്യവല്‍ക്കരണത്തിന്റെയും സ്വച്ഛത ഹി സേവ ക്യാമ്പിന്റെയും  ഭാഗമായി പാലാ സെന്റ് തോമസ്  കോളേജ് എന്‍എസ്എസ് വോളണ്ടിയേഴ്‌സ് റോഡരികില്‍ ചെടികള്‍ വെച്ചു പിടിപ്പിച്ചു.  പാലാ ഏറ്റുമാനൂര്‍ ഹൈവേയില്‍  പുലിയന്നൂര്‍  ജംഗ്ഷന്‍ മുതല്‍ സെന്റ് തോമസ് കോളേജ്  വരെയുള്ള ഭാഗത്താണ് എന്‍എസ്എസ് വോളണ്ടിയഴ്‌സ് ചെടികള്‍ നട്ടത്.

പാലാ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത് . യാത്രയുടെ സൗന്ദര്യം യാത്ര ചെയ്യുന്ന വഴിയുടെ സൗന്ദര്യം കൂടിയാണ് എന്ന സന്ദേശമുള്‍ക്കൊണ്ടാണ് പാതയോരങ്ങള്‍ മനോഹരമാക്കാനുള്ള  പ്രവര്‍ത്തനം നടപ്പാക്കുന്നത്. വോളന്റിയേഴ്‌സിനൊപ്പം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ ആന്റോ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments