മുരിക്കുംപുഴ - കടപ്പാട്ടൂര്‍ റോഡില്‍ കത്തീഡ്രല്‍ പള്ളി ഭാഗത്തെ റോഡ് തകര്‍ന്നു. ഈ ഭാഗത്തുകൂടി പോകുന്ന ഓട്ടോറിക്ഷകളുടെയും കാറുകളുടെയും അടിഭാഗം തട്ടി വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് നിത്യസംഭവമാണ്. റോഡ് പരിചയം ഇല്ലാത്ത ടൂവീലര്‍ യാത്രക്കാര്‍ ഈ ഭാഗത്തെ ഇറക്കം ഇറങ്ങി വരുമ്പോള്‍ വലിയ കട്ടിംഗില്‍ ചാടി വാഹനം മറിഞ്ഞ് അപകടത്തില്‍ പെടുകയാണ്.





0 Comments