Breaking...

9/recent/ticker-posts

Header Ads Widget

മോഷ്ടിച്ചു കൊണ്ടു പോയ വാഹനം അതിവേഗം വീണ്ടെടുത്ത് ഏറ്റുമാനൂര്‍ പോലീസ്.



തമിഴ്‌നാട്ടിലേക്ക് മോഷ്ടിച്ചു കൊണ്ടു പോയ വാഹനം അതിവേഗം വീണ്ടെടുത്ത്  ഏറ്റുമാനൂര്‍ പോലീസ്. പേരൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള, പേരൂര്‍ കവലയിലെ  അഞ്ജലി ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളില്‍ അതിക്രമിച്ചു കയറി  കടയുടെ ഉള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബഡാദോസ്ത് പിക്കപ്പ് വാന്‍ മോഷ്ടിച്ച കേസിലാണ് അതിവേഗത്തില്‍ നടപടിയുണ്ടായത്. ഒഡിഷ സ്വദേശിയായ രത്‌നാകര്‍ പദ്ര എന്ന 24 കാരനാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 277- ന്  രാത്രി 08.00 ക്ക് ശേഷമാണ് വാഹനം മോഷ്ടിച്ചത്.  

ഒക്ടോബര്‍ 28 ന് വെളുപ്പിന് പരാതി ലഭിച്ച ഉടന്‍ തന്നെ ഏറ്റുമാനൂര്‍ പോലീസ് പ്രതി വാഹനവുമായി പോകാന്‍ സാധ്യതയുള്ള ബോര്‍ഡറുകളിലേക്ക് സന്ദേശങ്ങള്‍ അയക്കുകയും പ്രത്യേകം അന്വേഷണസംഘം പ്രതിയെ അന്വേഷിച്ച് പുറപ്പെടുകയും ചെയ്തിരുന്നു. ഏറ്റുമാനൂര്‍ പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പെരുന്തുറ പോലീസ് ഈ വാഹനം തിരിച്ചറിഞ്ഞ് വാഹനവും പ്രതിയെയും തടഞ്ഞു വയ്ക്കുകയായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി വാഹനവും പ്രതിയെയും തിരിച്ചറിഞ്ഞ്  ഏറ്റുമാനൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ഏറ്റുമാനൂര്‍ SHO അന്‍സില്‍ A യുടെ നേതൃത്വംത്തില്‍  SI അഖില്‍ദേവ്, റെജിമോന്‍ ,ASI ഗിരീഷ് കുമാര്‍,  CPO മാരായ സാബു, അജിത്ത് എം വിജയന്‍ എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘമാണ് വാഹനം കണ്ടെത്തി പ്രതിയെ അറസ്റ്റ്ചെയ്തത്.


Post a Comment

0 Comments