Breaking...

9/recent/ticker-posts

Header Ads Widget

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരില്‍ അവലോകന യോഗം



ശബരിമല ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രവും പരിസരവും CCTV നിരീക്ഷണത്തിലാക്കുമെന്ന് മന്ത്രി VN വാസവന്‍.  തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പ്രധാന ഇടത്താവളമായ ഏറ്റുമാനൂരില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന  അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു  മന്ത്രി.  തീര്‍ത്ഥാടന കാലത്തെ ക്രമീകരണങ്ങള്‍, മുന്നൊരുക്കങ്ങള്‍, കരുതലുകള്‍, ഭക്ഷ്യസുരക്ഷ, സംരക്ഷണം, ഫയര്‍ ആന്‍ഡ് സേഫ്റ്റി, നിയന്ത്രണം, പാര്‍ക്കിംഗ്,  വൈദ്യുതി പ്രസരണം, പോലീസ് സുരക്ഷാ ക്രമീകരണം തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അവലോകന യോഗം സംഘടിപ്പിച്ചത് . 

കഴിഞ്ഞവര്‍ഷത്തെ  തീര്‍ത്ഥാടന കാലം പോലെ സുരക്ഷിതവും ആക്ഷേപരഹിതവുമായി ഈ വര്‍ഷത്തെ തീര്‍ത്ഥാടനം നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് ചര്‍ച്ച ചെയ്തത്. ഭക്തരുടെ സുരക്ഷാ  ഇന്‍ഷുറന്‍സ് അടക്കമുള്ള പരിരക്ഷകള്‍ ഉറപ്പുവരുത്തും എന്നും ദര്‍ശനകാലം പരാതിരഹിതമാകും വിധം ക്രമീകരിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി പ്രശാന്ത് പറഞ്ഞു. ഏറ്റുമാനൂര്‍ ശ്രീ കൈലാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍, ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. അവലോകനയോഗത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വിശദീകരിച്ചു. ദേവസ്വം ബോര്‍ഡ് ഉപദേശക സമിതിയും നിര്‍ദ്ദേശങ്ങള്‍ വച്ചു.


Post a Comment

0 Comments