Breaking...

9/recent/ticker-posts

Header Ads Widget

ചികിത്സാ പിഴവുമൂലം വീട്ടമ്മ മരണമടഞ്ഞതായി പരാതി.



കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവുമൂലം വീട്ടമ്മ മരണമടഞ്ഞതായി പരാതി. ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയ കോതനല്ലൂര്‍ ചാമക്കാല കന്നുവെട്ടിയില്‍ അംബുജാക്ഷന്റെ ഭാര്യ ശാലിനി എന്ന 49 കാരിയാണ് മരണമടഞ്ഞത്. പുലര്‍ച്ചെ 4.50 ഓടെയായിരുന്നു മരണം. സംഭവത്തില്‍ ചികില്‍സ പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. 
ശാലിനിക്ക് ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഗര്‍ഭാശയം വിശദമായി പരിശോധി്ക്കാനായി ഡി ആന്റ് സി ടെസ്റ്റ് നടത്താന്‍ തിങ്കളാഴ്ച രാവിലെ ആറു മണിയോടെ ഗൈനക്കോളജി യൂണിറ്റില്‍ എത്തി. ചികിത്സയുടെ ഭാഗമായി  മരുന്ന് നല്‍കി  അര മണിക്കുര്‍ കഴിഞ്ഞപ്പോള്‍ ശാലിനിക്ക് തളര്‍ച്ച സംഭവിക്കുകയും അവശത നേരിടുകയും ചെയ്തു. ഇത് കൂടെയുണ്ടായിരുന്നവര്‍ അറിയിച്ചതോടെ ശാലിനിയെ ഗൈനക്കോളജിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സ്ഥിതി വഷളായതോടെ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍  പ്രവേശിച്ചു. ഇതിനിടയില്‍ ശാലിനിക്ക് പല തവണ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.  തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ  4.49ന്   മരണം സംഭവിച്ചു. എന്നാല്‍ ഗുരുതരമായ മറ്റ് രോഗങ്ങളൊന്നും ശാലിനിക്കുണ്ടായിരുന്നില്ലെന്നും ഗര്‍ഭാശയത്തില്‍ മരുന്ന് വച്ചതിനു ശേഷമാണ് ശാരീരിക അസ്വസ്ഥത ഉണ്ടായതെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ചികില്‍സ പിഴവുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി.ഗാന്ധി നഗര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ശാലിനി എറണാകുളത്ത് ബിപിസിഎല്ലില്‍ ട്രാഫിക്ക് വാര്‍ഡനാണ്. അവധി എടുത്ത് ചികിത്സയ്‌ക്കെത്തിയതായിരുന്നു.  ചികിത്സാപ്പിഴവിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ശാലിനിയുടെ അയല്‍വാസിയും പൊതു പ്രവര്‍ത്തകനുമായ തങ്കച്ചന്‍ ചാമക്കാല പറഞ്ഞു. പരാതികള്‍ കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആക്ഷേപമുന്നയിച്ചു.


Post a Comment

0 Comments