പാലാ നഗരസഭയില്‍ മിനി എസി ഹാളും ടോയ്‌ലറ്റ് ബ്ലോക്കും തുറന്നു. ആധുനികരീതിയില്‍ പണി തീര്‍ത്ത മിനി എസി ഹാളും പൊതുജനങ്ങള്‍ക്കായി നിര്‍മ്മിച്ച ടെയ്ലറ്റ് സമുച്ചയവും ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
മുന്‍സിപ്പല്‍ ഓഫീസ് കോംപ്ലക്‌സ് ബില്‍ഡിംഗില്‍ നൂറു പേര്‍ക്ക് ഇരിക്കാവുന്ന മിനി എസി ഹാള്‍, മീറ്റിംഗ് , ട്രെയിനിംഗ് ക്ലാസുകള്‍, കോണ്‍ഫറന്‍സ് , എന്നിവയ്ക് ഉപയോഗിക്കാന്‍ കഴിയും. മുനിസിപ്പല്‍ ഓഫീസിനു സമീപം എല്ലാവിഭാഗം ആളുകള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ ടോയ്ലറ്റ് ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത് . യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് മുഖ്യപ്രഭാഷണം നടത്തി. മുന്‍ ചെയര്‍മാന്‍മാരായ ആന്റോ പടിഞ്ഞാറെക്കര
ജോസിന്‍ ബിനോ, കൗണ്‍സിലര്‍മാരായ സിജി പ്രസാദ് ,നീനാ ചെറുവള്ളില്‍ ലിസ്സിക്കുട്ടി മാത്യു ,ബൈജു കൊല്ലംപറമ്പില്‍ അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എ സിയാദ് തുടങ്ങിയവര്‍പ്രസംഗിച്ചു.





0 Comments