Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു.



ഏറ്റുമാനൂരില്‍ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു.  മഹാരാഷ്ട്ര സ്വദേശികളായ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത വാഹനത്തിനാണ് തീപിടിച്ചത്. മൂന്നാറില്‍ നിന്നും ആലപ്പുഴയിലേക്കുള്ള യാത്ര മധ്യേ  ഏറ്റുമാനൂരിന് സമീപം നീണ്ടൂര്‍ റോഡില്‍, മന്ത്രി വി.എന്‍ വാസവന്റെ എംഎല്‍എ ഓഫീസിന് സമീപം വച്ചാണ് യാത്രക്കാര്‍ വാഹനത്തില്‍ നിന്നും പുക ഉയരുന്നതായി കണ്ടത്. 

ഡ്രൈവര്‍ ഉടന്‍ വാഹനം നിര്‍ത്തി. ഓടിക്കൂടിയ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും അടക്കമുള്ളവര്‍ ചേര്‍ന്ന്  വെള്ളം ഒഴിച്ച് തീ അണയ്ക്കുവാന്‍ ശ്രമം ആരംഭിച്ചു. സംഭവം അറിഞ്ഞു നിമിഷങ്ങള്‍ക്കകം ഏറ്റുമാനൂര്‍ പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. കൈക്കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ളവര്‍ വേഗം വാഹനത്തിന് പുറത്തിറങ്ങി പരിക്കേല്‍ക്കാതെ   രക്ഷപ്പെട്ടു  പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി. മന്ത്രി വിഎന്‍ വാസവനും ജില്ലാ സഹകരണ ആശുപത്രി ചെയര്‍മാന്‍ കെ.എന്‍ വേണുഗോപാലും യാത്രക്കാരുമായി സംസാരിച്ചു.  രണ്ടു കുടുംബങ്ങളിലെ അംഗങ്ങളായ 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് CPM ഓഫീസില്‍ വിശ്രമിക്കുന്നതിന് സൗകര്യവും ഒരുക്കി. കഴിഞ്ഞ 4 ദിവസമായി മഹാരാഷ്ട്രയില്‍ നിന്നുള്ള വിനോദസഞ്ചാര സംഘം കേരളത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വരികയായിരുന്നു.


Post a Comment

0 Comments