Breaking...

9/recent/ticker-posts

Header Ads Widget

വയോജന ദിനാചരണ പരിപാടികള്‍ നടന്നു.



ചാന്നാനിക്കാട് വയോജന വേദി, എം.എം പബ്ലിക് ലൈബ്രറി, KSSPU പനച്ചിക്കാട് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയോജന ദിനാചരണ പരിപാടികള്‍ ചാന്നാനിക്കാട് മഹാത്മജി മെമ്മോറിയല്‍ പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്നു.  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLAഉദ്ഘാടനംചെയ്തു. വയോജനങ്ങളുടെ അനുഭവസമ്പത്ത്  സമൂഹത്തിന് പ്രയോജനപ്പെടുത്തുവാന്‍ കഴിയണമെന്നും വയോജന സംരക്ഷണത്തിനായി സൃഷ്ടിപരമായ നീക്കങ്ങള്‍ ആണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ രീതിയിലുള്ള സമീപനം ഇക്കാര്യത്തില്‍ വേണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

മുതിര്‍ന്ന വയോജനങ്ങളെ  പൊന്നാട അണിയിച്ച് ആദരിച്ചു. വയോജന വേദി പ്രസിഡണ്ട് ഡോക്ടര്‍ ടി.എന്‍ പരമേശ്വരക്കുറുപ്പ് അധ്യക്ഷനായി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസര്‍ ടോമിച്ചന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് രജനി അനില്‍, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.കെ കേശവന്‍, അനില്‍കുമാര്‍, ആദരസേവാസംഘം സെക്രട്ടറി ഡോക്ടര്‍ ഇ.കെ വിജയകുമാര്‍,പനച്ചിക്കാട് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.ജി അനില്‍കുമാര്‍, കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി ജോര്‍ജ് ജോസഫ്,എം.എം പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.എസ് സജീവ് ,ഹരിനാമ സല്‍സംഗ സമിതി പ്രാരംഭ പ്രസിഡണ്ട് കെ.ജി അനില്‍കുമാര്‍, വയോജന വേദി സെക്രട്ടറി സി.കെ മോഹനന്‍, ജോയിന്റ് സെക്രട്ടറി ഭുവനേശ്വരി അമ്മ, ട്രഷറര്‍ പി.പി നാണപ്പന്‍,തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.


Post a Comment

0 Comments