Breaking...

9/recent/ticker-posts

Header Ads Widget

മെഗാ രക്തദാന ക്യാമ്പ് നടത്തി



ഈരാറ്റുപേട്ട മുസ്‌ളീം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെയും ഗൈഡ്‌സ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറത്തിന്റെയും പാലാ ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി. കേരളത്തിലെ മികച്ച രക്തദാതാവും സാമൂഹ്യ - ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിബു തെക്കേമറ്റത്തിനെ ചടങ്ങില്‍ ആദരിച്ചു.  സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എം ഇ റ്റി ചെയര്‍മാന്‍ പ്രഫ. എം കെ ഫരീദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹറ അബ്ദുല്‍ഖാദര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ താഹിറ പി പി , കൗണ്‍സിലര്‍ അബ്ദുല്‍ ഖാദര്‍, ലയണ്‍സ് ഡിസ്ട്രിക്ട് എല്‍ സി ഐ എഫ് കോര്‍ഡിനേറ്റര്‍ ഉണ്ണി കുളപ്പുറം, ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, പി ടി എ പ്രസിഡന്റ് ലാലി പി വി , ഹെഡ്മിസ്ട്രസ്സ് ലീന , ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് മാത്യു തോമസ് , സെക്രട്ടറി മനോജ് പി ജെ , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ റംലത്ത് പി, ഗൈഡ് ക്യാപ്റ്റന്‍ സജന സഹറു, പിടിഎ വൈസ് പ്രസിഡന്റ് ഷംനാസ്, മദര്‍ പിടിഎ പ്രസിഡന്റ് സീനത്ത്, മുന്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അമ്പിളി ഗോപന്‍ , സ്റ്റാഫ് സെക്രട്ടറി സൗമിയത്ത് പി എ , ഡോക്ടര്‍ ജോജി, സിസ്റ്റര്‍ അനിലിറ്റ് എസ് എച്ച് എന്നിവര്‍ പ്രസംഗിച്ചു. എം ഇ റ്റി ചെയര്‍മാന്‍ പ്രഫ. എം കെ ഫരീദ് ഷിബു തെക്കേമറ്റത്തിനെ ഹാരമണിയിച്ച് ആദരിച്ചു. കോട്ടയം ലയണ്‍സ് എസ് എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. അറുപതോളം പേര്‍ ക്യാമ്പില്‍  രക്തംദാനംചെയ്തു.


Post a Comment

0 Comments