Breaking...

9/recent/ticker-posts

Header Ads Widget

BJP പ്രവര്‍ത്തകരെ CPIM പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ സംഘര്‍ഷം



ദേവസ്വം മന്ത്രി VNവാസവന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ശേഷം മടങ്ങിയ BJP പ്രവര്‍ത്തകരെ CPIM പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ മറികടന്നെത്തുന്ന BJP പ്രവര്‍ത്തകരെ നേരിടാന്‍ ഓഫീസിനു സമീപം ഒത്തുചേര്‍ന്നിരുന്ന DYFI, CPM പ്രവര്‍ത്തകരാണ് പ്രകടനം കഴിഞ്ഞ് മടങ്ങിയ BJP, RSS പ്രവര്‍ത്തകരെ ആകമിച്ചത്.  സ്ത്രീകളും പുരുഷന്മാരുമടക്കം 6 പേര്‍ക്ക്  പരിക്കേറ്റു.  BJP പ്രാദേശിക നേതാക്കളായ സരുണ്‍ അപ്പുക്കുട്ടന്‍ , വിജേഷ് , മുകേഷ്, ജോഷി പി.പി. , ടി ആര്‍ രാജേഷ് ,സനീഷ് ഗോപി, ആര്‍ രാജേഷ് ,വാകത്താനം സ്വദേശിനി നികിത , നികിതയുടെ മകള്‍ 16 വയസ്സുള്ള പെണ്‍കുട്ടി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവമറിഞ്ഞ് പിരിഞ്ഞു പൊയ BJP പ്രവര്‍ത്തകര്‍ തിരികെയെത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രതിഷേധമാരംഭിച്ചു .
 റോഡില്‍ കുത്തിയിരുന്ന് വാഹനങ്ങള്‍ തടഞ്ഞു കൊണ്ടാണ് പ്രതിഷേധം ശക്തമാക്കിയത്.  രക്ഷാപ്രവര്‍ത്തനം എന്ന പേരില്‍ അക്രമം നടത്തി പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിന്നെതിരെയായിരുന്നു സമരം. അക്രമം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ സമരം എന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍ . BJP നേതാക്കളായ കൃഷ്ണകുമാര്‍ , അനൂപ് ആന്റണി  , ഷോണ്‍ ജോര്‍ജ് , ലിജിന്‍ ലാല്‍ തുടങ്ങിയവര്‍ പോലീസുദ്യോഗസ്ഥരുമായി സംസാരിച്ച് 2 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പേരൂര്‍ ജംഗ്ഷനിലേക്ക് പ്രതിഷേധ പ്രകടനം  നടത്തി. നിശ്ചിത സമയത്തിനുള്ളില്‍  അക്രമികള്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വൈകീട്ട്  BJP പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.


Post a Comment

0 Comments