Breaking...

9/recent/ticker-posts

Header Ads Widget

ചൈതന്യ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു



അന്തീനാട് ഈസ്റ്റ് വാര്‍ഡില്‍  നവീകരണം പൂര്‍ത്തിയാക്കിയ ചൈതന്യ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ നിര്‍വഹിച്ചു. പദ്ധതിക്കായി ജില്ല പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തിയാണ്  ഫില്‍റ്ററിംഗ് യൂണിറ്റ്, ക്ലോറിനേറ്റര്‍, മോട്ടോര്‍ എന്നിവ സ്ഥാപിച്ചത്. 


സോബി കുളമാക്കലിന്റെ ഭവനത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ബോസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സ്മിത ഗോപാലകൃഷ്ണന്‍, ചൈതന്യ കുടിവെള്ള പദ്ധതി ഭാരവാഹികളായ ദേവസ്യാച്ചന്‍ വരിക്കാനിക്കല്‍, ജോയ് പെരുമറ്റം, ബാബു കാവുകാട്ട്, കുരിയാച്ചന്‍ പ്ലാത്തോട്ടം, ഷാജി വട്ടക്കുന്നേല്‍, സിബി പ്ലാത്തോട്ടം, പി.എസ് ശാര്‍ഗ്ധരന്‍ ,ടോമി കോനുള്ളില്‍, സോമന്‍ ശ്രീവിലാസം, ജോമോന്‍ പൂവത്തോലില്‍,അശോകന്‍ കിഴക്കേക്കര,സാജന്‍ കുരിശുംമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments