Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ജലോത്സവത്തോട് അനുബന്ധിച്ച് ജലകായിക മത്സരങ്ങള്‍ നടന്നു.



ഗാന്ധിജയന്തി ദിനത്തില്‍ ചേര്‍പ്പുങ്കല്‍ ജലോത്സവത്തോട് അനുബന്ധിച്ച്  ജലകായിക മത്സരങ്ങള്‍ നടന്നു.  ജലകായിക മേളയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. ചേര്‍പ്പുങ്കല്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മാത്യു എം. കര്യാക്കോസ് അധ്യക്ഷനായിരുന്നു.  

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രൊഫ ഡോ. മേഴ്‌സി ജോണ്‍, പഞ്ചായത്ത് മെമ്പര്‍ മിനി ജറോം, മീനച്ചിലാര്‍ പുനര്‍ജനി പ്രസിഡന്റ് സാബു എബ്രഹാം, ജനറല്‍ കണ്‍വീനര്‍ ഫിലിപ്പ് തോമസ് മഠത്തില്‍, അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു,  സെബി പറമുണ്ട ,ശ്രീജിത്ത് പാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചൂണ്ടയിടല്‍, വല വീശല്‍,  വള്ളം വലി മത്സരങ്ങള്‍, പ്രദര്‍ശന നീന്തല്‍ മത്സരം, തുടങ്ങിയ മത്സര ഇനങ്ങളും, കുട്ടവഞ്ചി , കയാക്കിംഗ് തുടങ്ങിയ ജല വിനോദങ്ങളും ജല കായിക മേളയുടെ ഭാഗമായി നടന്നു. എന്റെ നദി എന്റെ ജീവന്‍ എന്ന സന്ദേശവുമായി ചേര്‍പ്പുങ്കല്‍ റെസിഡന്റ്‌സ് അസോസിയേഷന്‍, മീനച്ചിലാര്‍ പുനര്‍ജനി, പാലാ സെന്റ് തോമസ് കോളേജ്, കിടങ്ങൂര്‍ പഞ്ചായത്ത്, ചേര്‍പ്പുങ്കല്‍ പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജല കായികമേള സംഘടിപ്പിച്ചത്.


Post a Comment

0 Comments