എന്റെ നദി എന്റെ ജീവന്‍ സന്ദേശവുമായി സംഘടിപ്പിക്കുന്ന ജലകായിക മേളയ്ക്ക് തുടക്കം കുറിച്ച് ചേര്‍പ്പുങ്കലില്‍ നദീ ശുചീകരണം നടത്തി. രാവിലെ 9 മണിക്ക് ഗാന്ധിജി അനുസ്മരണത്തിനും പുഷ്പാര്‍ച്ചനയ്ക്കും ശേഷം മാലിന്യ മുക്ത ചേര്‍പ്പുങ്കലിന്റെ ഭാഗമായി നദിയിലെയും തീരങ്ങളിലെയും മാലിന്യ നിര്‍മാര്‍ജന പരിപാടികളുടെ ഉദ്ഘാടനം പാലാ DYSP കെ. സദന്‍ നിര്‍വ്വഹിച്ചു.
കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം ബിനു അധ്യക്ഷത വഹിച്ചു. ചേര്‍പ്പുങ്കല്‍ ഫൊറാനാ വികാരി ഫാ മാത്യു തെക്കേല്‍ സന്ദേശം നല്‍കി. കേണല്‍ മാമ്മന്‍ മത്തായി നദീ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പുനര്‍ജനി പ്രസിഡന്റ് സാബു എബ്രഹാം, കണ്‍വീനര്‍ ഫിലിപ്പ് തോമസ് മഠത്തില്‍, അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ത്രേസ്യാമ്മ മാത്യു,മാര്‍ട്ടിന്‍ കോലടി, സെബി പറമുണ്ട, കെ.ജെ ജോണ്‍ കോയിക്കല്‍, ശ്രീജിത്ത് പാലാ, സതീശ് പൈങ്ങനാമഠത്തില്‍, ഡോ. സൈമണ്‍ കുര്യാക്കോസ് , കെ.ജെ ജോസഫ് കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ചേര്‍പ്പുങ്കല്‍ റസിഡന്റ്‌സ് അസോസിയേഷന്‍, മീനച്ചിലാര്‍ പുനര്‍ജനി, പാലാ സെന്റ് തോമസ് കോളജ്, കിടങ്ങൂര്‍ പഞ്ചായത്ത്, പബ്ലിക് ലൈബ്രറി ചേര്‍പ്പുങ്കല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
0 Comments