യുദ്ധവും ആഭ്യന്തര കലഹവും വര്‍ദ്ധിച്ചു വരുമ്പോള്‍ ഹിംസക്കെതിരെയുള്ള സന്ദേശവുമായി മഴവില്‍ക്കൂട്ടം ചിത്രരചനാ മത്സരം ശ്രദ്ധേയമായി. പട്ടിത്താനം വാറ്റുപുര യുവശക്തി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബും വെമ്പള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളും സംയുക്തമായി പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി മൂന്നാമത് ചിത്രരചനാ മത്സരം സംഘടിപ്പിച്ചത് കാണക്കാരി പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസഡന്റ് കെ. ജെ. വിനോദ് അധ്യക്ഷനായിരുന്നു. ഗാന്ധിജയന്തി ലോക അഹിംസാ മസാചരണം എന്നിവയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ നാല്‍പതില്‍പരം സ്‌കൂളുകളില്‍ നിന്ന് 250 ലധികം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ തമ്പി കാവുംപറമ്പില്‍, ക്ലബ്ബ് സെക്രട്ടറി ഗംഗാദത്തന്‍ പി എസ്, സ്‌കൂള്‍ അധ്യാപകനായ ജസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്‍ പി വിഭാഗത്തില്‍ ബിലന്‍ ബിനു ജോസഫ് (ഗവണ്‍മെന്റ് യുപിഎസ് മണര്‍കാട്) എമി ജെയ്‌സണ്‍ ( ഡി പോള്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നസ്രത്ത് ഹില്‍ ) ജാന്‍വി സാറ ജോമോന്‍ ( ഹോളിക്രോസ് HSS തെള്ളകം) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
യു പി വിഭാഗം സേതുലക്ഷ്മി വി എ ( ഗവണ്‍മെന്റ് യുപിഎസ് ഇളംപള്ളി) അഷ്ന അന്ന ജോബി ( സെന്റ് മേരീസ് HSS കിടങ്ങൂര്‍) ഏയ്ഞ്ചല്‍ എലിസബത്ത് ബിബിന്‍ (ഡി പോള്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നസ്രത്ത് ഹില്‍) എന്നിവര്‍ സമ്മാനങ്ങള്‍ നേടി..ക്ലബ് ഭാരവാഹികളായ സോണി ജോസഫ്, അബിന്‍ സാബു, ബിബിന്‍ ബാബു, ബിജു ജോസഫ്, സനേഷ് ജോസഫ്, സജീവ് സി. ജി, സാബു പി. ഡി, രാഗില്‍ രതീഷ്, ബിബിന്‍ മാത്യു, ജെറിന്‍ ജോസഫ്, മനു കെ, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments