അമ്മയുടെ പിന്‍ഗാമിയായി മരുമകള്‍ മത്സരരംഗത്ത്. പാലാ നഗരസഭ മാര്‍ക്കറ്റ് ഭാഗം മൂന്നാം വാര്‍ഡില്‍ 35 വര്‍ഷം മുമ്പ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രത്‌നമ രാമചന്ദ്രന്‍ നിലപ്പനയുടെ പാത പിന്തുടര്‍ന്ന് മരുമകള്‍ സന്ധ്യാ ശങ്കരന്‍കുട്ടിയാണ് ഈ തെരഞ്ഞെടുപ്പില്‍ താമര ചിഹ്നത്തില്‍ മത്സര രംഗത്തുള്ളത് . സാമൂഹിക സാംസ്‌കാരിക സേവനരംഗങ്ങളില്‍ നിറസാന്നിധ്യമായ നിലപ്പന ശങ്കരനാരായണന്റെ ഭാര്യ എന്ന നിലയിലുള്ള സ്വീകാര്യതയും അംഗീകാരവും, അയല്‍ക്കൂട്ടം, കുടുംബശ്രീ മേഖലകളില്‍ തന്റേതായ പ്രവര്‍ത്തന മികവുമുള്ള സന്ധ്യ പ്രചാരണ രംഗത്ത് ഏറെ മുന്നിലാണ് . എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസിന്‍ ബിനോയും യുഡിഎഫ് സ്ഥാനാര്‍ഥിയായി സൗമ്യ ജെയിംസ് പാവനയുമാണ് മത്സരരംഗത്തുള്ളത്.


.jpg)


0 Comments