Breaking...

9/recent/ticker-posts

Header Ads Widget

ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ച് വിദ്യാരംഭ പൂജ നടന്നു



ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ച് മേല്‍ശാന്തി പി. നീലകണ്ഠന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ വിദ്യാരംഭ പൂജ നടന്നു. പി കൃഷ്ണന്‍ നമ്പൂതിരി, ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. 

വിദ്യാരംഭ പൂജക്ക് ശേഷം ശശിധരന്‍ മൂസത് കുട്ടികള്‍ക്ക് ആദ്യാക്ഷരം  കുറിച്ചു. പ്രസാദമൂട്ടും ഉണ്ടായിരുന്നു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പി. നാരായണന്‍ നമ്പൂതിരി, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബിജോ കൃഷ്ണന്‍,സെക്രട്ടറി, കെ.എസ് സുകുമാരന്‍,  ജോയിന്റ് സെക്രട്ടറി, വിപിന്‍ മധു, വിശാഖ് എം. ഖജാന്‍ജി ശശിധരന്‍ മൂസത് എന്നിവര്‍നേതൃത്വം നല്‍കി.


Post a Comment

0 Comments