Breaking...

9/recent/ticker-posts

Header Ads Widget

ചിന്നക്കുട്ടന്‍ മാസ്റ്ററുടെ 22-ാമത് അനുസ്മരണവും ചിന്മയ പുരസ്‌കാര സമര്‍പ്പണവും



പ്രശസ്ത മൃദംഗ വിദ്വാനും സംഗീതജ്ഞനുമായിരുന്ന പാലാ ചിന്നക്കുട്ടന്‍ മാസ്റ്ററുടെ 22-ാമത് അനുസ്മരണവും ചിന്മയ പുരസ്‌കാര സമര്‍പ്പണവും നടന്നു. പാലാ കടപ്പാട്ടൂര്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ രാവിലെ പുഷ്പാര്‍ച്ചനക്കു ശേഷം മംഗള വാദ്യത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് 30 ഓളം കലാകാരന്മാര്‍ പങ്കെടുത്ത പഞ്ചരത്‌ന കീര്‍ത്തനാലാപനം നടന്നു. അനുസ്മരണ സമ്മേളനം 
ജോസ് കെ മാണി എം.പി.  ഉദ്ഘാടനം ചെയ്തു.

 പ്രശസ്ത വയലിന്‍ വിദ്വാന്‍ നെടുമങ്ങാട് ശിവാനന്ദന്‍ യോഗത്തില്‍ മുഖ്യാതിഥിയായിയായിരുന്നു. സംഗീത രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ വര്‍ഷത്തെ ചിന്മയ പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ കെപിഎസി രവിക്ക് ജോസ് കെ മാണി MP സമ്മാനിച്ചു. പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ പാലാ കെ.ആര്‍  മണിയെ യോഗത്തില്‍ ആദരിച്ചു. തുടര്‍ന്ന് നിരവധി കലാകാരന്മാര്‍ പങ്കെടുത്ത സംഗീത ആരാധന നടന്നു. വൈകിട്ട് പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ പ്രണവം ശങ്കരന്‍ നമ്പൂതിരി അവതരിപ്പിച്ച സംഗീത സദസ്സിന് തിരുവിഴ വിജു എസ്.ആനന്ദ് വയലിനിലും,  നാഞ്ചില്‍ അരുള്‍ മൃദംഗത്തിലും, വാഴപ്പള്ളി കൃഷ്ണകുമാര്‍ ഘടത്തിലും അകമ്പടി സേവിച്ചു.


Post a Comment

0 Comments