പാലായില്‍ CITU വിന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച്. സ്വകാര്യ ബസുകളില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന സാമൂഹ്യവിരുവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിക്കുകയും പരാതിപ്പെടുന്ന വരെ മര്‍ദ്ദിക്കുകയും ചെയ്യുന്ന നടപടികളില്‍ പ്രതിഷേധിച്ചുമാണ് ClTU പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തിയത്. സ്വകാര്യ ബസുകളിലെ ജീവനക്കാരെന്ന പേരില്‍ അക്രമ പ്രവര്‍ത്തനം നടത്തുന്ന ചിലസാമൂഹ്യവിരുദ്ധരെ സംരക്ഷിക്കുന്ന BMS നേതൃത്വത്തിന്റെ നിലപാടുകളിലും കണ്‍സഷന്‍ നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിക്കുകയും ചോദ്യംചെയ്ത SFI പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവരെ അറസ്റ്റുചെയ്യണമെന്നുമാവശ്യ പ്പെട്ടിയിരുന്നു പ്രതിഷേധ പ്രകടനം. KSRTC ജംഗഷനില്‍ നിന്നുമാരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രകടനം കൊട്ടാരമറ്റം സ്റ്റാന്റില്‍ എത്തി സമാപിച്ചു. പ്രതിഷേധയോഗം CPIM ജില്ല സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പാലായില്‍ നടന്ന സമരത്തെ ക്കുറിച്ച് വിശദീകരിച്ച ലാലിച്ചന്‍ ജോര്‍ജ് BMS നേതാക്കള്‍ അക്രമികളെ സംരക്ഷിക്കാനാണ് കൂട്ടുനില്‍ക്കുന്നതെന്ന് ആരോപിച്ചു. CITU ഏരിയ പ്രസിഡന്റ് ജോയി കുഴിപ്പാല അധ്യക്ഷനായിരുന്നു. CPM പാലാ ഏരിയാ സെക്രട്ടറി സജേഷ് ശശി, CITUഏരിയാ സെകട്ടറി TR വേണു ഗോപാല്‍, അനിതാ ലക്ഷ്മി , കുര്യാക്കോസ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു


.webp)


0 Comments