പാലായില്‍ ജനങ്ങളെ ദുരിതത്തിലാക്കി സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന് CPIM. വിദ്യാര്‍ത്ഥിനിക്ക് ബസില്‍ കണ്‍സഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പ്രശ്‌നമാണ് വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിലും ബസ് പണിമുടക്കിനും കാരണമായത്. കണ്‍സഷന്‍ കാര്‍ഡും IDകാര്‍ഡും കാണിച്ചിട്ടും കണ്‍സഷന്‍ നല്‍കാതെ വിദ്യാര്‍ത്ഥിനിയെ അധിക്ഷേഷിക്കുന്ന നിലപാട് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റ സംഭവമാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഇതെല്ലാം മറച്ചുവച്ചാണ് BMS ന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബസ് ജീവനക്കാര്‍ ജനങ്ങളെ വലയ്ക്കുന്ന സമരം നടത്തുന്നതെന്ന് CPIM ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ് പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ സ്വകാര്യ ബസ് ജീവനക്കാരാവുകയും ഇവരില്‍ ചിലര്‍ മയക്കുമരുന്നുപയോഗിച്ച് വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുന്ന സംഭവങ്ങളുമുണ്ട് ഇതെല്ലാം മറച്ചുവച്ച് രാഷ്ട്രീയ പ്രേരിതമായി ജനജീവിതം സ്തംഭിപ്പിക്കുന്ന സമരമാണ് BMS ന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് CPIM ഏരിയ സെകട്ടറി സജേഷ് ശശി പറഞ്ഞു.





0 Comments