Breaking...

9/recent/ticker-posts

Header Ads Widget

വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി സിപിഐഎം



ഏറ്റൂമാനൂര്‍ സ്വദേശിയായ ഭിന്നശേഷിക്കാരനായ എംഡി മുത്തിന് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി  സിപിഐഎം.  സുമനസുകളുടെ സഹായത്തോടെ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ മന്ത്രി വി എന്‍ വാസവന്‍ കൈമാറി. എല്ലാവിധ സൗകര്യങ്ങളുമുള്ള അടച്ചുറപ്പുള്ള വീടാണ് സിപിഐ എം നിര്‍മിച്ച് നല്‍കിയത്.  ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചും പായസചലഞ്ച് നടത്തിയുമാണ് വീട് നിര്‍മാണത്തിനായി ധനം സമാഹരിച്ചത്. നിര്‍മാണം പൂര്‍ത്തീകരിച്ച കോണ്‍ട്രാക്ടര്‍ ജിസ് തോമസിനെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ഇ എസ് ബിജു അധ്യക്ഷനായി. മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിസി സെബാസ്റ്റ്യന്‍, സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം കെ എന്‍ വേണുഗോപാല്‍, ജില്ല കമ്മിറ്റിയംഗങ്ങളായ എം എസ് സാനു, വി ജയ പ്രകാശ്, ഏരിയ സെക്രട്ടറി ബാ ബു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ പി എസ് വിനോദ്, ഗീത ഉണ്ണികൃഷ്ണന്‍, പി വി പ്രദീ പ്, സേതുലക്ഷ്മി, ലോക്കല്‍ സെക്രട്ടറിമാരായ കെ പി ശ്രീനി, എം ഡി വര്‍ക്കി, ഭവന നിര്‍മാണ കമ്മിറ്റിയംഗങ്ങളായ വി കെ സുരേഷ് കുമാര്‍, കെ പി വിജയന്‍, കെ വി തോമസ് , കണ്‍വീനര്‍ ടി വി ബിജോയ് , കെ കെ ബാബു എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments